തൃശൂർ: ലെവൽ ക്രോസ് ഇല്ലാത്ത കേരളം സർക്കാരിന്റെ പ്രഖ്യാപിത പദ്ധതി ആണെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എട്ട് റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തികൾ ഈ വർഷം ആരംഭിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി അഡ്വ. കെ രാജൻ അദ്ധ്യക്ഷനായി. മേയർ എം.കെ. വർഗീസ്, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൻ, അനൂപ് ഡേവീസ് കാട, എ.ആർ.രാഹുൽ നാഥ്, ലിംന മനോജ്, വിനേഷ് തയ്യിൽ, പി.വി.അനിൽ കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, പി. ടി ജയ, കെ. എൻ രാജേഷ്, അരുൺ ലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |