കൊടുങ്ങല്ലൂർ: ജാതി സെൻസസ് എത്രയും വേഗം നടത്തികൊണ്ട് സമൂഹത്തിലെ മുഴുവൻ മേഖലയിലും ആനുപാതികമായി പ്രാതിനിധ്യം നൽകണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വിശ്വകർമ്മ ദിനത്തിന്റെ സാംസ്‌കാരിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബന്നി ബഹ്‌നാൻ എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയർമാൻ പി.എ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ.കെ.ധർമ്മ ദേവൻ, സംസ്ഥാന ബോർഡ് മെമ്പർ എ.ആർ.സുബ്രഹ്മണ്യൻ, മണി വെന്നിക്കൽ, ടി.ബി സരേഷ് ബാബു, സി.ഡി.എസ് കൊടുങ്ങല്ലൂർ ചെയർപേഴ്‌സൻ ഷൈല ബാബു, പ്രവിന്ദ വിജമോൻ, കലാശിവൻ, സാവിത്രി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. എൻ.പി.രാജഗോപാൽ,എൻ.കെ. അനിൽകുമാർ, ഉമേഷ്, സുരേഷ്ബാബു, വിജയകുമാർ, ടി.പി.രാജൻ, രജനി സുരേന്ദ്രൻ എന്നിവർ ശോഭായാത്രക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |