സമൂഹസദ്യയിൽ പങ്കെടുത്തത് പതിനയ്യായിരത്തിലേറെ പേർ
തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലനയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാ ചരണത്തോടനുബന്ധിച്ചുള്ള സമൂഹസദ്യയിൽ പതിനയ്യായിരത്തിലേറെ പേർ പങ്കെടുത്തു. എസ്.എൻ.ബി.പിയോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. സുഗതൻ കൊച്ചുമലയിൽ (ക്യാപ്റ്റൻ മർച്ചന്റ് നേവി) മുഖ്യാതിഥിയായി.
സെക്രട്ടറി കെ.കെ മുകുന്ദൻ കുരുമ്പേപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ നന്ദിയും പറഞ്ഞു.
എസ്.എൻ.ബി.പി.യോഗം അസി.സെക്രട്ടറി കെ.ആർ മോഹനൻ കാട്ടുങ്ങൽ, ട്രഷറർ ഉന്മേഷ് പാറയിൽ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ കൂനമ്പാടൻ, സുനിൽകുമാർ പയ്യപ്പാടൻ, ജിനേഷ് കെ.വിശ്വനാഥൻ, കെ.പി. പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ. പ്രകാശൻ കൂട്ടാല, ടി.ആർ. രെഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത്, ക്ഷേത്രം ശാന്തിക്കാർ, ശ്രീമാഹേശ്വര ക്ഷേത്രം മാതൃസമിതി, ജീവനക്കാർ, നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ്.പ്രസിഡന്റ് പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ ശ്രീനാരായണഗുരുദേവ ജയന്തിയിൽ ഉയർത്തിയ പീതപതാക 3.30 ന് (ഗുരുദേവൻ സമാധിയായ സമയം) ഇറക്കി. മഹാസമാധി ദിനാചരണം ക്ഷേത്രം മേൽശാന്തി കെ.എം ദിലീപ്കുമാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവ പർണ്ണശാലയിൽ സമൂഹപ്രാർത്ഥനയോടെ ഭക്തി നിർഭരമായി ആചരിച്ചു.
മണ്ണുത്തി യൂണിയൻ
മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എ.വി.ബീന ടീച്ചർ, സെക്രട്ടറി കുമാരി രമേശൻ, പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് കെ.ഡി.മനോജ്, സെക്രട്ടറി കെ.എസ്.രമേശൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.എം.ജിമിത്ത്, ഭാസ്കരൻ.കെ.മാധവൻ, യൂണിയൻ സൈബർ സേന കൺവീനർ സുബീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ രാജേഷ് തിരത്തോളി സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു
പെരിങ്ങോട്ടുകര യൂണിയൻ
പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യുണിയന്റെ നേതൃത്വത്തിൽ നടത്തിയ മഹാസമാധി ആചരണം യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി.സതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഹാളിൽ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ പ്രദീപ് പാണപറമ്പിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അനിത പ്രസന്നൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുകളത്തിൽ, സൈബർ സേന കൺവീനർ ബൈജു തെക്കിനിയേടത്ത് എന്നിവർ സംസാരിച്ചു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങമൂച്ചി നന്ദി പറഞ്ഞു.
പുതുക്കാട് യൂണിയൻ
പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. വിശേഷാൽ പൂജകൾ,സമൂഹപ്രാർത്ഥന,അനുസ്മരണ യോഗം എന്നിവ നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി മുതിർന്ന ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ ഭദ്രദീപം തെളിച്ചു. അനുസ്മരണ യോഗം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സുലേഖ ടീച്ചർ പുത്തോട്ട മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, യോഗം ഡയറക്ടർ കെ.ആർ.രഘുമാസ്റ്റർ, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. നാരായണൻ, യൂണിയൻ പ്രസിഡന്റ് ടി.വി.അനിൽകുമാർ, വനിത സംഘം യൂണിയൻ പ്രസിഡന്റ് രജനി സുധാകരൻ, സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻൻ, മേഖല കൺവീനർമാരായ അഡ്വ.എം.ആർ. മനോജ്കുമാർ,സി.കെ.കൊച്ചുകുട്ടൻ,യൂണിയൻ കൗൺസിലർമാരായ രാജീവ് കരോട്ട്, ദേവൻതറയിൽ, സുകുമാരൻ പുന്നക്കത്തറയിൽ എന്നിവർ പ്രസംഗിച്ചു.
നാട്ടിക യൂണിയനിൽ
നാട്ടിക: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ സമാധി ദിനത്തിൽ സമൂഹ അർച്ചന, ഗുരുദേവ കീർത്തന ആലാപനം, ഗുരുദേവ പ്രാർത്ഥനാലാപനം, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ നടന്നു. യൂണിയനിലെ മുഴുവൻ ശാഖകളിലും രാവിലെ മഹാസമാധി ആചരണം നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.വി.സുധീപ് മാസ്റ്റർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പിള്ളി, യോഗം ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, കൗൺസിലർമാരായ കെ.എസ്.ദീപൻ, നരേന്ദ്രൻ തയ്യിൽ, നാരായണദാസ്, സി.എസ്.ഗണേശൻ, ബിനോയി പാണപറമ്പിൽ, സലീം തഷ്ണാത്ത് തുടങ്ങിയ നേതാക്കൾ, വനിതാ സംഘം യൂണിയൻ നേതാക്കളായ ബിന്ദു മനോജ്, ശ്രീജ മൗസ്മി, ബീന സദാനന്ദൻ, പ്രവിത നരേന്ദ്രൻ, ലതാ പ്രകാശ്, രമണി സുകുമാരൻ, ഉഷ ഗണേശൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രഭാശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
കൊടകര യൂണിയനിൽ
കൊടകര : എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, അനുസ്മരണ യോഗം, പ്രസാദക്കഞ്ഞി വിതരണം എന്നിവ നടന്നു. അനുസ്മരണ യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ അദ്ധ്യക്ഷനായി. കാവനാട് ശ്രീകൃഷ്ണ ആശ്രമത്തിലെ സ്വാമി ദേവ ചൈത്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.സുഗതൻ, യോഗം ഡയറക്ടർ എൻ.ബി.മോഹനൻ, കൗൺസിലർമാരായ പ്രഭാകരൻ മുണ്ടക്കൽ, നന്ദകുമാർ മലപ്പുറം, കെ.ഐ.പുരുഷോത്തമൻ, വി.വി.ശ്രീധരൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.എസ്.ശ്രീരാജ്, ഇ.എൻ.പ്രസന്നൻ, മോഹനൻ വടക്കേടത്ത്, വനിതാസംഘം ഭാരവാഹികളായ സൂര്യ ഗോപകുമാർ, സുമ ഷാജി, മിനി പരമേശ്വരൻ എന്നിവർ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 46 ശാഖകളിലും ഗുരുദേവ സമാധി ദിനം സമുചിതമായി ആചരിച്ചു.
കുന്നംകുളം യൂണിയൻ
കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ 98മത് ശ്രീനാരായണ ഗുരു മഹാസമാധി ആചരിച്ചു. കുന്നംകുളം നഗരസഭ സി.വി.ശ്രീരാമൻ ഹാളിൽ രാവിലെ 9 ന് ഇ.വി.ശങ്കരനാരായണൻ ഭദ്രദീപം തെളിച്ചു. പ്രാർത്ഥന യജ്ഞത്തിന് വനിതാസംഘം നേതൃത്വം നൽകി. യൂത്ത്മൂവ്മെന്റ് മൂലമന്ത്രാർച്ചനയോടെ കുന്നംകുളം ടൗണിൽ ശാന്തിയാത്ര നടത്തി. സമാധി സമ്മേളനം അഡ്വ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ 'ഗുരു ആരായിരുന്നു' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അഡ്വ.സി.എസ്.പ്രതാപൻ,അഡ്വ. ബിജു, ചന്ദ്രൻ കിളിയംപറമ്പിൽ,കെ.ആർ.രജിൽ,പത്മജ മോഹനൻ,പ്രമിത് ദേവദാസ്,അനില പി.നാരായണൻ എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ യൂണിയനിൽ
കൊടുങ്ങല്ലൂർ: മഹാസമാധി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹാർച്ചന, സമാധിദിന സന്ദേശം, പ്രഭാഷണം, ധ്യാനം, മഹാസമാധി പൂജ, പ്രസാദ ഊട്ട് എന്നിവ നടന്നു. കൊടുങ്ങല്ലൂർ നവരാത്രി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് നടന്ന സമാധി ദിനാചരണ ചടങ്ങിൽ വൈദിക സംഘം കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികൾ മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ നേതാക്കൾ ഭദ്രദീപം തെളിച്ചതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഉപവാസവും നടന്നു. ഗുരുപദം ഡോ: ടി.എസ്.വിജയൻ സമാധിദിന സന്ദേശം നൽകി. കെ.എച്ച്.ബിന്നി ടീച്ചർ പ്രഭാഷണവും നടത്തി. വൈദിക യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികളായ പ്രകാശൻ തന്ത്രികൾ, നന്ദകുമാർ തന്ത്രികൾ, എൻ.എ.സദാനന്ദൻ ശാന്തി, പി.എൻ.ബാബു ശാന്തി, സന്ദീപ്ശാന്തി, കണ്ണൻ ശാന്തി, ഒ.വി.സന്തോഷ് ശാന്തി, ഉണ്ണികൃഷ്ണൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണവും ധ്യാനവും മഹാസമാധി പൂജയും നടന്നു. പ്രസാദമായി കഞ്ഞിയും ചെറുപയർ പുഴുക്കും, പങ്കെടുത്ത എല്ലാവർക്കും അഞ്ച് കിലോ അരിയും വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ, കൺവീനർ പി.കെ.പ്രസന്നൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ബേബി റാം, ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ദിനിൽ മാധവ്, വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, പെൻഷനേഴ്സ് കൗൺസിൽ, യൂണിയൻ ഭാരവാഹികളായ ജോളി ഡിൽഷൻ, കെ.എസ്.ശിവറാം, ഷിയ വിക്രമാദിത്യൻ, സമൽ രാജ്, അല്ലി പ്രദീപ്, രാജു ഈശ്വരമംഗലത്ത്, ഓഫീസ് സെക്രട്ടറി കെ.ഡി.മോഹൻലാൽ, സ്റ്റാഫ് സിമി രാജേന്ദ്രൻ എന്നീവർ നേതൃത്വം നൽകി. മഹാസമാധി പൂജയിൽ ഗോവ യുവജനക്ഷേമ ട്രൈബ്യൂണൽ വകുപ്പ് മന്ത്രി രമേശ് തവാഡ്ക്കർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |