തൃശൂർ: ബെവ്‌കൊ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരുടെ വെട്ടിക്കുറച്ച അഡീഷണൻ അലവൻസ് പുനഃസ്ഥാപിക്കണമെന്ന് തൃശൂർ ജില്ലാ ബെവ് കൊ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ബാറുകൾ വെട്ടി കുറച്ചതിനെ തുടർന്ന് അനുവദിച്ചിരുന്ന നൂറ് രൂപ അഡീഷണൽ അലവൻസ് നിറുത്തലാക്കിയത് തൊഴിലാളി ദ്രോഹമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷനും കുടുംബ സംഗമവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ബിനേഷ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.ബി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറി എ.വി.പ്രസാദ്, നിർവാഹക സമിതി അംഗങ്ങളായ കെ.സി. ജോഷി, കെ.പി. വർഗ്ഗീസ്,കെ.എസ് ബിബിൻ,എൻ.എസ് നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |