തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും സ്റ്റാഫ് പാറ്റേണും നടപ്പിലാക്കാൻ കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനം. കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ തസ്തിക 229ൽ നിന്ന് 103 ആക്കി വെട്ടിക്കുറച്ച നടപടിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കമ്മിറ്റിയിൽ കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരുടെ പ്രതിനിധികളും സർക്കാർ പ്രതിനിധികളും ഉൾപ്പെടെ ഏഴ് അംഗങ്ങൾ ഉണ്ടായിരിക്കും. കമ്മിറ്റി പരിശോധന നടത്തി ഒക്ടോബർ 31നുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. യോഗത്തിൽ മന്ത്രി എം.ബി. രാജേഷ്, മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, എൽ.എസ്.ജി.ഡി. സ്‌പെഷ്യൽ സെക്രട്ടറി അനുപമ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, കെ.എസ്.ഇ.ബി. പ്രതിനിധികൾ, തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നേരിട്ട് ഇടപെട്ടതിന്റെ ഭാഗമായിട്ടാണ് 2013 മുതലുള്ള 12 വർഷത്തെ സങ്കീർണമായ പ്രശ്‌നം പരിഹാരം കാണുന്നതിന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചത്.
എം.കെ വർഗീസ്
മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |