നാട്ടിക: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ കൂട്ടായ്മയായി സംരംഭക സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബ്ലോക്ക് പരിധിയിൽ 27 സംരംഭങ്ങൾ ആരംഭിച്ചു. 61 ലക്ഷം രൂപ ഈ ഇനത്തിൽ സബ്‌സിഡിയായി വിതരണം ചെയ്തു.തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ അജീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വ്യവസായ വികസന ഓഫീസർ നവ്യ രാമചന്ദ്രൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിൻഡ സുഭാഷ് ചന്ദ്രൻ, വി. കല,കെ.ബി.സുരേഷ് കുമാർ, ഭഗീസ് പൂരാടൻ, ഇബ്രാഹിം പടുവിങ്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |