കൊടുങ്ങല്ലൂർ: പോക്‌സോ കേസിലെ പ്രതിക്ക് ആറ് കൊല്ലം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഴീക്കോട് മീനാക്ഷിപ്പാലം ചേപ്പുള്ളി വീട്ടിൽ അബ്ദുൾ കരീമിനാണ് (76) ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോർട്ട് ജഡ്ജ് ജയ പ്രഭു ശിക്ഷ വിധിച്ചത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന സമയം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കൊടുങ്ങല്ലൂർ എസ്.ഐ: കെ.എസ്.സൂരജ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്‌പെക്ടർ ബ്രിജുകുമാർ തുടരഅന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് അസിസ്റ്റ് ചെയ്തത് പ്രോസിക്യൂഷൻ ഭാഗത്തുനിന് 15 ഓളം സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർമാരായി കെ.സുരാജ്, ലിജി മധു എന്നിവർ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |