ആളൂർ: ആളൂർ പഞ്ചായത്തിലെ കുഴിക്കാട്ടുശ്ശേരി ഗവ. ആയുർവേദ ആശുപത്രിയിൽ 43 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പേ വാർഡ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.എം.എസ്.വിനയൻ, ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ബ്ലോക്ക് മെമ്പർമാർ സന്ധ്യ നൈസൻ, ജുമൈല സഗീർ,വാർഡ് അംഗം മിനി പോളി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ആശ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |