തൃശൂർ: വൈ.എം.സി.എ 138-ാം വാർഷികാഘോഷം കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ റീജ്യണൽ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സിസ്റ്റർ ജിസ് തെരേസ , ഡോ.ജി. പ്രശാന്ത് എന്നിവർക്ക് പെരുവനം കുട്ടൻ മാരാർ ഉപഹാരം നൽകി. പ്രസിഡന്റ് ഷാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചമ്മനം ദേവസി മെമ്മോറിയൽ അവാർഡ് ഡോ. ജെ. എസ്. നിവിൻ , സി.എം. ജോർജ് മെമ്മോറിയൽ അവാർഡ് അഡ്വ. സണ്ണി മാത്യു എന്നിവർക്കു നൽകി. ട്രഷറർ ജോജു മഞ്ഞില, ജിൽസൺ ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |