കുഴിക്കാട്ടുശ്ശേരി: ടെലിവിഷൻ, ഡിജിറ്റൽ കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സ്തംഭനാവസ്ഥ മറികടക്കാൻ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്.വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു. ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പ്രദർശനം ഉദ്ഘാടനം ചെയ്ത് 'നവ മലയാള സിനിമയുടെ ദിശാപരിണാമങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് യു.എസ്.അജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.പി.ഗൗതം, ജോയിന്റ് സെക്രട്ടറി വിത്സൻ ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് കൃഷാന്ത് സംവിധാനം
ചെയ്ത 'സംഘർഷ ഘടന' പ്രദർശിപ്പിച്ചു. എല്ലാ മാസം മൂന്നാം ശനിയാഴ്ച മലയാളം, ഇന്ത്യൻ ഭാഷകൾ, ലോക സിനിമകൾ എന്നിവ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |