തൃശൂർ: ആൽഫ പാലിയേറ്റീവ് കെയറിന്റെ മുഖ്യ രക്ഷാധികാരികളായി സംവിധായകൻ സത്യൻ അന്തിക്കാടിനെയും മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാറിനെയും പ്രഖ്യാപിക്കുമെന്ന് ആൽഫ പാലിയേറ്റീവ് ചെയർമാൻ കെ.എം. നൂറുദ്ദീൻ അറിയിച്ചു. ഒക്ടോബർ രണ്ടിന് രാവിലെ 11ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഗാന്ധിജയന്തി ദിനാചരണവും പ്രഖ്യാപനവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും. രാവിലെ എട്ടിന് തെക്കേഗോപുര നടയിൽ ഭജനയോടെ പ്രാർഥനായജ്ഞം ആരംഭിക്കും. സ്വരാജ് റൗണ്ട് ചുറ്റി ശാന്തി യാത്ര സംഘടിപ്പിക്കും. ആൽഫ പാലിയേറ്റീവ് കെയർ ഗവേണിംഗ് കൗൺസിലംഗം ഇന്ദിര ശിവരാമൻ, കെ.എ കദീജാബി, തോമസ് തോലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |