കൊടുങ്ങല്ലൂർ: നഗരസഭയിൽ 2011 -13 സാമ്പത്തിക വർഷത്തിൽ പട്ടികജാതിക്കാർക്ക് പുനരധിവാസത്തിന് ഒരുകോടി രൂപ ചെലവിട്ട് കോഴിക്കടയിൽ ചതുപ്പ് നിലം വാങ്ങി അഴിമതി നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് നിയമനടപടി സ്വീകരിക്കണമെന്ന് കേരള പുലയർ മഹാസഭ കൊടുങ്ങല്ലൂർ യൂണിയൻ പ്രവർത്തകയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റു പട്ടികജാതി സംഘടനകളുമായി യോജിച്ചുകൊണ്ട് ഇതിനെതിരെ സമരരംഗത്തിറങ്ങാൻ പ്രവർത്തകയോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ശരവണൻ പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. വി. ബാബു പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാൻജി പി. സി. ബാബു ജില്ലാ വൈസ് പ്രസിഡന്റ് വി. എം. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |