പാവറട്ടി: മുള്ളൂർ കായൽ മുള്ളൻ പായലിന്റെ പിങ്ക് പൂക്കളാൽ നിറഞ്ഞു. ഫോർക് ഫാൻ വോർട് എന്ന പേരുള്ള ഈ പൂവിന്റെ ശാസ്ത്ര നാമം കംബോമ്പാ ഫർക്കടാ എന്നാണ്. ഒന്നര സെന്റീമീറ്ററാണ് പൂവിന്റെ വലിപ്പം. അമേരിക്കയിൽ നിന്നും വന്ന അതിനിവേശ പായലാണിവ. രാവിലെ പത്തിനാണ് ഇവ വിരിയുന്നത്. ഉച്ചയോട് കൂടി വാടുയും ചെയ്യും. ഇവയുടെ അമിതമായ വളർച്ച വെള്ളത്തിലെ ജീവജാലനങ്ങൾക്ക് ഭീഷണിയാണ്. സൂര്യപ്രകാശം വെള്ളത്തിലേക്ക് എത്തുന്നത് ഇവ തടയുന്നു. തുടർന്നു ഓക്‌സിജന്റെ സാന്നിദ്ധ്യം കുറയാൻ കാരണമാകുന്നു. ഇവ മറ്റു സസ്യങ്ങുളുടെ വളർച്ചയെ മുരടിപ്പിക്കുന്നു. ഇതിന്റെ അമിതമായ വളർച്ച മറ്റു കൃഷികൾ നശിക്കാനും സാധ്യതയുണ്ടെന്ന് സസ്യനിരീക്ഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |