തൃശൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കോർപറേഷന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധിയായ ഷാഫി പറമ്പിലിനെ പൊലീസ് ബോധപൂർവം ആക്രമിക്കുകയായിരുന്നുവെന്ന് ജോൺ ഡാനിയൽ പറഞ്ഞു. പ്രസിഡന്റ് കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, സെക്രട്ടറി ജെറോം ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എൽ.ബേബി, ഡൽവിൻ ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |