തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കാരണം കേരളത്തിൽ യൂത്ത് കോൺഗ്രസുകാർക്കും കെ.എസ്.യുകാർക്കും സാധാരണക്കാർക്കും വഴിയിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ മിഥുൻ മോഹൻ, വിഷ്ണു ചന്ദ്രൻ, ജെറോം ജോൺ എന്നിവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും കൊട്ടിയടച്ചുകൊണ്ട് പഴയകാലത്തെ രാജാക്കന്മാരുടെ എഴുന്നള്ളത്തിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ജനാധിപത്യ കേരളത്തിന്റെ മുഖ്യമന്ത്രി തെരുവിലിറങ്ങുന്നത്. യൂത്ത് കോൺഗ്രസുകാരോട് പിടികിട്ടാപ്പുള്ളികളെ പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും അഡ്വ. ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |