
തൃശൂർ: ബ്രസ്റ്റ് കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഓങ്കോളജി വകുപ്പ് 'സ്‌നേഹസംഗമം' സംഘടിപ്പിച്ചു. ബ്രസ്റ്റ് കാൻസറിന് സ്തന സംരക്ഷണ ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച രോഗികളാണ് സംഗമത്തിൽ പങ്കെടുത്തത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങളിൽ സർജിക്കൽ ഒങ്കോളജി വിഭാഗം പ്രൊഫസർ ഡോ. ശ്രീകുമാർ പിള്ള, മെഡിക്കൽ ഒങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മിഥുൻ ചാക്കോ ജോൺ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ കരേപ്പറമ്പൻ, പ്രിസിപ്പൽ എം.എ.അൻഡ്രൂസ്, സൂപ്രണ്ട് ഡോ. ഷിബു സി.കള്ളിവളപ്പിൽ, ഡോ. കെ.ആർ.ഡിപിൻ, ഡോ. ബിബിൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |