
തൃശൂർ: അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിറുത്തേണ്ടി വരില്ലെന്ന് കാർഷിക സർവകലാശാല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള എല്ലാ വിധ സഹായങ്ങളും സർവകലാശാല നൽകുന്നുണ്ട്. ഇത് കൂടാതെ ഫീസ് കൺസെഷൻ ലഭിക്കാത്തതും, പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുമുണ്ട്. യോഗ്യരായ ഒരു വിദ്യാർത്ഥിയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഒരു പുതിയ വിദ്യാർത്ഥി ടി.സിക്ക് അപേക്ഷിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ വിദ്യാർത്ഥിക്ക് എല്ലാവിധ സാമ്പത്തിക സഹായവും ഉറപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |