
തൃശൂർ: കേരളത്തിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂളുകളുടെ സംസ്ഥാന തല സാംസ്‌കാരിക കലാമേള കേംബ്രിഡ്ജ് കൾച്ചറൽ ഫെസ്റ്റിന് തങ്ങാലൂർ ദേവമാതാ ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. കേരള കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ അസോസിയേഷന്റെ സഹകരണത്തോടെ 31ന് 'മെലാഞ്ച്' എന്ന പേരിലാണ് കലാമേള. അണ്ടർ 11, അണ്ടർ 14, അണ്ടർ 19 എന്നീ മൂന്ന് പ്രായവിഭാഗങ്ങളിലായിരിക്കും മത്സരം. സമ്മാനങ്ങൾക്ക് പുറമെ കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് ഓവറോൾ ചാമ്പ്യൻസ് ട്രോഫി, ബെസ്റ്റ് ടീം സ്പിരിറ്റ്, ബെസ്റ്റ് കൾച്ചറൽ എക്‌സ്പ്രഷൻ തുടങ്ങി പ്രത്യേക അവാർഡുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. സ്‌കൂൾ ജോയിന്റ് ഡയറക്ടർ ഫാ. സിന്റോ ആന്റണി, ടെസ്സി ഇഗ്‌നേഷ്യസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |