
കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്കിന്റെയും സാംസ്‌കാരിക സമിതിയുടെയും നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണവും കലാ സാഹിത്യ മേഖലയിൽ കഴിവുതെളിയിച്ചവരെ ആദരിക്കലും നടത്തി. സാഹിത്യകാരൻ യു.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി എൻ.എ.എം.അഷറഫ്, കവി ബക്കർ മേത്തല, എഴുത്തുകാരൻ എ.കെ.മൊയ്തീൻ, റാബ്‌സന്റ്, സി.സി.വത്സല, കെ.കെ.അപ്പുക്കുട്ടൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.കെ.തങ്കരാജ് സ്വാഗതവും വി.കെ.ജോഷി നന്ദിയും പറഞ്ഞു. സംഘടനയിലെ മുൻകാല പ്രവർത്തകരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |