SignIn
Kerala Kaumudi Online
Wednesday, 19 November 2025 10.02 PM IST

സൗരഭ്യം വിടർന്നു : ഇനി കാലരവം

Increase Font Size Decrease Font Size Print Page

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൗമാരകലയുടെ സൗരഭ്യം. ഇന്ന് മുതൽ മൂന്നുനാൾ കലയുടെ ആറാട്ടിൽ ഇരിങ്ങാലക്കുട മുങ്ങി നിവരും. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഇന്നലെ സ്റ്റേജിതര മത്സരങ്ങൾക്ക് പുറമേ അറബനമുട്ട്, ദഫ്മുട്ട്, കുച്ചിപ്പുടി, നാടകം, ഇംഗ്ലീഷ് സ്‌കിറ്റ്, പദ്യം ചൊല്ലൽ, തായമ്പക, പഞ്ചവാദ്യം, നാദസ്വരം, ദേശഭക്തിഗാനം, ചാക്യാർക്കൂത്ത്, നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം എന്നിവ ആസ്വാദകരുടെ മനം നിറച്ചു. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു തുടക്കം. രാവിലെ ഒമ്പതരയ്ക്കാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ സിനിമാതാരം ജയരാജ് വാര്യർ നിർവഹിക്കും. സബ് കളക്ടർ അഖിൽ വി.മേനോൻ, സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളാകും. 20 വേദികളിലായി വിദ്യാർത്ഥികളിലാണ് മത്സരം. സംസ്‌കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി സ്‌കൂളിലുമാണ് നടക്കുന്നത്. ഒപ്പന, മാപ്പിളപ്പാട്ട്, അക്ഷരശ്ലോകം, പ്രസംഗമത്സരം, കേരള നടനം, ചവിട്ടുനാടകം, പരിചമുട്ടുകളി, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ബാൻഡ് മേളം തുടങ്ങിയ മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കും. 21ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.


ആ​ശു​പ​ത്രി​ ​കി​ട​ക്ക​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​ശ്ര​ദ്ധ
'​ചെ​മ്പ​ക​'​ത്തെ​ ​അ​വി​സ്മ​ര​ണീ​യ​മാ​ക്കി

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​ആ​ശു​പ​ത്രി​ ​കി​ട​ക്ക​യി​ൽ​ ​നി​ന്ന് ​അ​ര​ങ്ങ​ത്തെ​ത്തി​ ​ശ്ര​ദ്ധ​ ​'​ചെ​മ്പ​ക​'​മാ​യി​ ​മാ​റി​യ​പ്പോ​ൾ​ ​ആ​ ​അ​ഭി​ന​യ​ത്തി​ക​വ് ​ക​ണ്ട് ​സ​ദ​സ് ​പോ​ലും​ ​അ​മ്പ​ര​ന്നു.​ ​ര​ക്ത​ത്തി​ൽ​ ​ഓ​ക്‌​സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്ന് ​വെ​ള്ളി​യാ​ഴ്ച​ ​മു​ത​ൽ​ ​ശ്ര​ദ്ധ​ ​കെ.​രാ​ജ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ ​കു​റി​ച്ച് ​ഡോ​ക്ട​റോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​വ​ന്നു.​ ​അ​രു​ത്...

എ​ന്നാ​ൽ​ ​താ​ൻ​ ​മൂ​ലം​ ​ത​ന്റെ​ ​ടീ​മി​ലു​ള്ള​വ​ർ​ ​സ​ങ്ക​ട​പ്പെ​ട​രു​തെ​ന്ന​ ​ദൃ​ഢ​നി​ശ്ച​യ​മാ​ണ് ​അ​വ​ശ​ത​ക​ൾ​ ​മ​റ​ന്ന് ​വേ​ദി​യി​ലെ​ത്താ​നി​ട​യാ​ക്കി​യ​ത്.​ ​ജ​ന്മി,​ ​കു​ടി​യാ​ൻ​ ​വ്യ​വ​സ്ഥ​ക​ളി​ലെ​ ​ക്രൂ​ര​ത​ക​ൾ​ ​ഏ​റ്റു​വാ​ങ്ങി​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങു​ന്ന​ ​ഇ​ക്ക​ണ്ട​നെ​ന്ന​ ​കു​ടി​യാ​ന്റെ​ ​ഭാ​ര്യ​ ​ചെ​മ്പ​ക​മാ​യാ​ണ് ​ശ്ര​ദ്ധ​ ​വേ​ദി​യി​ലെ​ത്തി​യ​ത്.​ ​ഉ​ള്ളു​ ​പി​ട​ഞ്ഞു​ ​ക​ര​യു​ന്ന​ ​ചെ​മ്പ​ക​മാ​യി​ ​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​ശ്ര​ദ്ധ​ ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശം​ ​മ​റ​ന്നു.
ശ്ര​ദ്ധ​യു​ടെ​ ​ഉ​ള്ളു​പി​ട​ഞ്ഞു​ള്ള​ ​ക​ര​ച്ചി​ലും​ ​ഇ​ട​റി​യ​ ​ശ​ബ്ദ​വും​ ​കാ​ണി​ക​ളു​ടെ​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കി.​ ​വേ​ദി​യി​ൽ​ ​വ​ച്ചും​ ​ശ്വാ​സ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ട്ടി​ട്ടും​ ​ചെ​മ്പ​കം​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പൂ​ർ​ണ​മാ​യും​ ​ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്നു​ ​അ​വ​ത​ര​ണം.​ ​ജ​ന്മി​യും​ ​കൂ​ട്ട​രും​ ​മ​ക​ളെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴു​ള്ള​ ​ചെ​മ്പ​ക​ത്തി​ന്റെ​ ​അ​ല​ർ​ച്ച​യും​ ​അ​ഭി​ന​യ​ത്തി​ക​വി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച്ച​യാ​യി.​ ​മാ​ള​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​പ്ല​സ് ​ടു​ ​കൊ​മേ​ഴ്‌​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ശ്ര​ദ്ധ.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ന​ട​ന്ന​ ​സ​ബ്ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ന് ​ശേ​ഷ​മെ​ത്തു​ന്ന​ത് ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ ​വേ​ദി​യി​ലേ​ക്കാ​ണ്.


ചെ​ണ്ട​യി​ൽ​ ​കൊ​ട്ടി​ക്ക​യ​റി​ ​അ​ർ​ജ്ജുൻ

തൃ​ശൂ​ർ​:​ ​പാ​ണ്ടി​യും​ ​പ​ഞ്ചാ​രി​യും​ ​താ​യ​മ്പ​ക​യും​ ​കൊ​ട്ടി​ക്ക​യ​റു​ന്ന​ ​കൂ​ട​ൽ​ ​മാ​ണി​ക്യ​ത്തി​ന്റെ​ ​മ​ണ്ണി​ൽ​ ​വാ​ദ്യ​ ​വി​സ്മ​യം​ ​തീ​ർ​ത്ത്
കൗ​മാ​ര​ ​പ്ര​തി​ഭ​ക​ൾ.​ ​ചെ​ണ്ട​യി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​എ​സ്.​എ​ൻ.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ർ​ജ്ജു​ൻ​ ​എ​സ്.​മാ​രാ​ർ​ ​ഒ​ന്നാ​മ​തെ​ത്തി.​ ​മേ​ള​ ​ക​ലാ​കാ​ര​നാ​യ​ ​അ​ച്ഛ​ൻ​ ​ശ്രീ​കു​മാ​ർ​ ​മാ​രാ​രു​ടെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ക്കെ​ ​ചെ​ണ്ട​ ​പ​രി​ശീ​ലി​ച്ച​ ​അ​ർ​ജ്ജു​ൻ​ ​ക​ഴി​ഞ്ഞ​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​മാ​യി​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​ ​സ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​അ​ച്ഛ​ന്റെ​ ​ചെ​ണ്ട​ ​പ​രി​ശീ​ല​ന​മാ​ണ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​ക​രു​ത്തെ​ന്ന് ​അ​ർ​ജ്ജു​ൻ​ ​പ​റ​യു​ന്നു.
ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​നു​ന​ന്ദ് ​എ​ ​ഗ്രേ​ഡോ​ടെ​ ​ഒ​ന്നാ​മ​തെ​ത്തി.

പൈ​ങ്കു​ള​ത്തി​ന്റെ
പെ​രു​മ​യി​ൽ​ ​ക​ലോ​ത്സ​വം

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​പെ​രു​മ​ ​ചോ​രാ​തെ​ ​പൈ​ങ്കു​ളം​ ​നാ​രാ​യ​ണ​ൻ​ ​ചാ​ക്യാ​ർ.​ ​യു.​പി,​ഹൈ​സ്‌​കൂ​ൾ,​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഒ​മ്പ​തു​ ​ടീ​മു​ക​ളി​ൽ​ ​എ​ട്ടെ​ണ്ണ​വും​ ​നാ​രാ​യ​ണ​ൻ​ ​ചാ​ക്യാ​രു​ടെ​ ​ശി​ഷ്യ​രാ​ണ്.​ ​മൂ​ന്നും​ ​വി​ഭാ​ഗ​ത്തി​ലും​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​തും​ ​ചാ​ക്യാ​രു​ടെ​ ​ശി​ഷ്യ​ർ​ ​ത​ന്നെ.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടോ​ള​മാ​യി​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ശി​ഷ്യ​ർ​ ​കാ​ഴ്ച്ച​വ​യ്ക്കു​ന്ന​ത്.​ 1987​ ​മു​ത​ൽ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​ഇ​ദ്ദേ​ഹം​ ​ക​ല​ക​ളു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ക​യാ​ണ്.​ ​കൂ​ടി​യാ​ട്ട​ത്തി​ൽ​ ​മാ​ത്ര​മ​ല്ല,​ ​ചാ​ക്യാ​ർ​കൂ​ത്ത്,​ ​പാ​ഠ​കം​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​ഇ​ന​ങ്ങ​ളി​ലും​ ​കു​ട്ടി​ക​ൾ​ ​മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ലും​ ​ഭൂ​രി​ഭാ​ഗം​ ​ടീ​മു​ക​ളും​ ​നാ​രാ​യ​ണ​ ​ചാ​ക്യാ​രു​ടെ​ ​ശി​ക്ഷ​ണ​ത്തി​ലെ​ത്തു​ന്ന​വ​രാ​ണ്.


താ​ളം​തെ​റ്റി​ ​മ​ത്സ​ര​ങ്ങൾ

തൃ​ശൂ​ർ​:​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ ​താ​ളം​തെ​റ്റി​ ​റ​വ​ന്യൂ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വം.​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കേ​ണ്ട​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​മൂ​കാ​ഭി​ന​യം​ ​ആ​രം​ഭി​ച്ച​ത് ​രാ​ത്രി​ ​ഏ​റെ​ ​വൈ​കി​യാ​ണ്.​ ​രാ​വി​ലെ​ ​ആ​രം​ഭി​ച്ച​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​നാ​ട​ക​വും​ ​ഏ​റെ​ ​വൈ​കി​യാ​ണ് ​അ​വ​സാ​നി​ച്ച​ത്.​ ​അ​റ​ബി,​ ​സം​സ്‌​കൃ​ത​ ​ക​ലോ​ത്സ​വ​ ​വേ​ദി​ക​ളി​ലും​ ​സ​മ​യ​ക്ര​മം​ ​പാ​ലി​ക്കാ​ത്ത​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വ​ല​ച്ചു.​ ​മൂ​കാ​ഭി​ന​യ​ത്തി​നാ​യി​ ​മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ​കു​ട്ടി​ക​ൾ​ ​വേ​ഷ​മി​ട്ട് ​കാ​ത്തി​രു​ന്ന​ത്.പ​ന്ത്ര​ണ്ട് ​ഉ​പ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഓ​രോ​ ​ടീ​മി​ന് ​പു​റ​മേ​ ​അ​പ്പീ​ൽ​ ​വ​ഴി​യെ​ത്തി​യ​ ​ടീ​മു​ക​ളും​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​എ​ൽ.​എ​ഫ് ​സ്‌​കൂ​ളി​ലാ​യി​രു​ന്നു​ ​വേ​ദി.​ ​ഹൈ​സ്‌​കൂ​ൾ,​ ​യു.​പി.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഇം​ഗ്ലീ​ഷ് ​സ്‌​കി​റ്റ് ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മാ​ണ് ​മൂ​കാ​ഭി​ന​യ​ ​മ​ത്സ​രം​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കു​റ​വാ​യി​രു​ന്നി​ട്ടും​ ​സ​മ​യ​ക്ര​മം​ ​പാ​ലി​ക്കാ​തി​രു​ന്ന​ത് ​മ​ത്സ​രാ​ർ​ത്ഥി​ക​ളെ​ ​വ​ല​ച്ചെ​ന്ന് ​ര​ക്ഷി​താ​ക്ക​ൾ​ ​പ​റ​യു​ന്നു.

മു​ന്നി​ൽ​ ​വ​ല​പ്പാ​ട്

സ്‌​കൂ​ളു​ക​ളി​ൽ​ ​മ​തി​ല​കം​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ്‌

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​റ​വ​ന്യൂ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ആ​ദ്യ​ ​ദി​നം​ ​പി​ന്നി​ടു​മ്പോ​ൾ​ 206​ ​പോ​യി​ന്റു​മാ​യി​ ​വ​ല​പ്പാ​ട് ​ഉ​പ​ജി​ല്ല​ ​മു​ന്നി​ൽ.​ 204​ ​പോ​യി​ന്റു​മാ​യി​ ​തൃ​ശൂ​ർ​ ​വെ​സ്റ്റ് ​തൊ​ട്ടു​പി​ന്നി​ൽ.​ 203​ ​പോ​യി​ന്റു​മാ​യി​ ​കു​ന്നം​കു​ള​മാ​ണ് ​മൂ​ന്നാ​മ​ത്.​ 198​ ​പോ​യി​ന്റു​മാ​യി​ ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ്.​ 197​ ​പോ​യി​ന്റു​മാ​യി​ ​കൊ​ടു​ങ്ങ​ല്ലൂ​രാ​ണ് ​അ​ഞ്ചാം​ ​സ്ഥാ​ന​ത്ത്.​ ​ചാ​ല​ക്കു​ടി​ ​(191​),​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​(191​),​ ​ചേ​ർ​പ്പ് ​(184​),​ ​മാ​ള​ ​(184​),​ ​ചാ​വ​ക്കാ​ട് ​(176​),​ ​വ​ട​ക്കാ​ഞ്ചേ​രി​ ​(172​),​ ​മു​ല്ല​ശ്ശേ​രി​ ​(162​)​ ​എ​ന്നി​വ​യാ​ണ് ​പി​ന്നാ​ലെ​യു​ള്ള​ത്.​ ​സ്്കൂ​ളു​ക​ളി​ൽ​ 63​ ​പോ​യി​ന്റോ​ടെ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഉ​പ​ജി​ല്ല​യി​ലെ​ ​മ​തി​ല​കം​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​എ​ച്ച്.​എ​സ്.​എ​സും​ ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​ഉ​പ​ജി​ല്ല​യി​ലെ​ ​തൃ​ശൂ​ർ​ ​എ​സ്.​എ​ച്ച്.​സി.​ജി.​എ​ച്ച്.​എ​സ്.​എ​സു​മാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ചാ​ല​ക്കു​ടി​ ​കാ​ർ​മ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് 60​ ​പോ​യി​ന്റോ​ടെ​ ​തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്.​ ​മ​മ്മി​യൂ​ർ​ ​എ​ൽ.​എ​ഫ്.​സി.​ജി.​എ​ച്ച്.​എ​സ്.​എ​സും​ ​തൃ​ശൂ​ർ​ ​വി.​ബി.​എ​ച്ച്.​എ​സ്.​എ​സും​ 45​ ​പോ​യി​ന്റോ​ടെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ട്.

റി​പ്പോ​ർ​ട്ടു​കൾ
കൃ​ഷ്ണ​കു​മാ​ർ​ ​ആ​മ​ല​ത്ത്
വി.​ആ​ർ.​സു​കു​മാ​രൻ
ഫോ​ട്ടോ​:​ ​റാ​ഫി.​എം.​ദേ​വ​സി

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.