
തൃശൂർ: സംഗീത സംവിധായകൻ ജോൺസന്റെ 14ാം ഓർമദിനത്തിന്റെ ഭാഗമായി 'മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ തൃശൂർ' ജോൺസൺ മാസ്റ്റർ സ്മൃതി 2025 എന്ന പേരിൽ ഗാനസന്ധ്യ നടത്തും. ശനിയാഴ്ച വൈകിട്ട് 5.30ന് റീജ്യണൽ തിയേറ്ററിലാണ് പരിപാടി. സംവിധായകരായ സിബി മലയിൽ, സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, റാണി ജോൺസൺ, ഫൗണ്ടേഷൻ ഭാരവാഹികളായ എം.പി.വിൻസെന്റ്, െഎ.പി. പോൾ, ലിയോ ലൂയിസ് തുടങ്ങിയവർ പങ്കെടുക്കും. ജോൺസൺ ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പിന്നണിഗായകരായ കെ.കെ.നിഷാദ്, നിത്യ മാമ്മൻ, മത്സരവിജയികൾ എന്നിവർ ഗാനങ്ങളാലപിക്കും. പത്രസമ്മേളനത്തിൽ ജയരാജ് വാര്യർ, െഎ.പി.പോൾ, ചാക്കോ തട്ടിൽ, ഇ.ഡി.വിൽസൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |