SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

സി.ബി.ഐ.ഇ.യു സമ്മേളനം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെയും (സി.ബി.ഐ.ഇ.യു) സെൻട്രൽ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റെയും (സി.ബി.ഒ.യു) സംയുക്ത സംസ്ഥാന സമ്മേളനം 13, 14 തീയതികളിൽ ഗുരുവായൂർ ഒ.കെ.കൺവെൻഷൻ സെന്ററിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടാചലം ഉദ്ഘാടനം ചെയ്യും.
ജീവനക്കാരുടെ വർദ്ധിക്കുന്ന ജോലിഭാരം, സ്ഥിര നിയമനമില്ലായ്മ, ടാർഗറ്റ് അടിച്ചേല്പിക്കൽ എന്നിവ മൂലം ജോലിയും ജീവിതവും താളം തെറ്റുന്നത് ചർച്ചയാക്കും. കരാർ തൊഴിൽ ചൂഷണം തടയാനുള്ള ശ്രമം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഉച്ചയ്ക്ക് 2.45ന് വനിതാസംഗമം നടക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY