പാവറട്ടി: ഭരിക്കാൻ സ്വതന്ത്രന്റെ പിന്തുണ വേണമെന്നതിനാൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിൽ. ആകെയുള്ള 14 സീറ്റിൽ ഭൂരിപക്ഷത്തിന് എട്ട് സീറ്റ് വേണമെന്നിരിക്കെ യു.ഡി.എഫ് 7, എൽ.ഡി.എഫ് 6, സ്വതന്ത്രൻ 1 നേടിയതോടെയാണ് ഭരണം തുലാസിലായത്. കഴിഞ്ഞ ഇരുപത് വർഷമായി എൽ.ഡി.എഫാണ് ഇവിടെ ഭരിച്ചത്. മരുതയൂരിൽ സ്വതന്ത്രനായ എം.കെ അനിൽകുമാറാണ് വിജയിച്ചത്. ഡിവിഷനിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ:
മനപ്പടി: ശ്രീജ ഷാജി, ചിറ്റാട്ടുകര: കെ.ടി ലിംസൺ,കരുവന്തല: ലിജി റോയ്,വെങ്കിടങ്ങ്: ക്ലമെന്റ് ഫ്രാൻസിസ്,പാടൂർ: റസിയ,തിരുനല്ലൂർ: ഫിജിന എ.എഇബ്രാഹിം,പെരിങ്ങാട്: നസീമ ഹാരിസ്. എൽ.ഡി.എഫ്: വാക: ടി.എൻ.ലെനിൻ, താമരപ്പുള്ളി: ആഷിക് വലിയകത്ത്, പൂവത്തൂർ: വി.കെ സുരേന്ദ്രൻ,അന്നകര: ബിന്ദു സത്യൻ, താണവീഥി: എം.ജി.രജീഷ്, കണ്ണോത്ത്: പ്രമീള ടീച്ചർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |