
തൃശൂർ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി മിത്ര പദ്ധതി വഴി മരണപ്പെട്ട മൂന്നു വ്യാപാരികളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകും. ടി.ആർ ഡേവിസിന്റെ കുടുംബത്തിന് ഇന്ന് രാവിലെ 11ന് മാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് തുക കൈമാറും. കാറളം യൂണിറ്റ് അംഗം കെ.കെ ഷാബുവിന്റെ കുടുംബത്തിന് 30ന് രാവിലെ 11ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് മന്ത്രി ആർ. ബിന്ദുവുംഅരിമ്പൂർ യൂണിറ്റംഗം കെ.പി ജോസിന്റെ കുടുംബത്തിന് 28ന് രാവിലെ 11ന് അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ടി.വി ഹരിദാസും തുക കൈമാറുമെന്ന് വിജയ് ഹരി, മിൽട്ടൻ തലേക്കോട്ടൂർ, ലതീഷ് നാരായണൻ, എം.ടി ഷിബു, ജോയ് പ്ലാശ്ശേരി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |