
തൃശൂർ: അഞ്ച് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ആവിഷ്‌കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 17-ാമത് ആവിഷ്‌കാർ ഫോട്ടോഗ്രഫി പ്രദർശനത്തിന് ലളിതകലാ അക്കാഡമി ആർട് ഗാലറിയിൽ ഇന്ന് തുടക്കമാകും. 30ന് സമാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കേരള സംഗീത അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. രാജൻ കുറ്റൂർ, അരവിന്ദൻ മണലി, മുഹമ്മദ് സഫി, രാജേഷ് നാട്ടിക, പ്രദീപ് കുന്നമ്പത്ത് എന്നിവരുടെ 25 ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്. ഒരു വർഷത്തെ വ്യത്യസ്ത ആശയങ്ങളിലുള്ള ഫോട്ടോകളാണ് ആവിഷ്‌കാറിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. ഫോട്ടോഗ്രാഫർമാരായ രാജൻ കുറ്റൂർ, അരവിന്ദൻ മണലി, മുഹമ്മദ് സഫി, രാജേഷ് നാട്ടിക, പ്രദീപ് കുന്നമ്പത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |