
തൃശൂർ: കേരള സംഗീത നാടക അക്കാഡമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്ക് 26ന്റെ തീം ലോഗോ പ്രകാശനം ചെയ്തു. അക്കാഡമിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത രംഗശില്പി ആർട്ടിസ്റ്റ് സുജാതനാണ് ഇറ്റ്‌ഫോക്ക് തീം ലോഗോ പ്രകാശനം നിർവഹിച്ചത്. ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്നതാണ് ഇറ്റ്‌ഫോക്ക് പ്രമേയം. തൃശൂർ ആഡ്‌സ് ക്രിയേഷൻസാണ് ലോഗോ ഡിസൈൻ ചെയ്തത്. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, അക്കാഡമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.ബി.ശുഭ, പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ, ഫെസ്റ്റിവൽ കോർഡിനേറ്റർ ജലീൽ ടി.കുന്നത്ത്, ജൂനിയർ സൂപ്രണ്ട് പി.പ്രതിഭ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |