
തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ പ്രിമീയം എ.സി സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകൾ മന്ത്രി കെ. രാജൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേയർ നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. ദൂരയാത്രകളിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ എ.സി, ടി.വി തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്രിമീയം എ.സി സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറങ്ങുന്നത്. പാലക്കാട് - എറണാകുളം - ആലപ്പുഴ, എറണാകുളം - പാലക്കാട് - തിരുവനന്തപുരം, തിരുവനന്തപുരം - എറണാകുളം റൂട്ടിലാണ് ബസുകൾ സർവീസ് നടത്തുക. തൃശൂർ ഡി.ടി.ഒ ടി.എ ഉബൈദ്, പാലക്കാട് ഡി.ടി.ഒ ജോഷി ജോൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധി ഷൈജു ബഷീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |