SignIn
Kerala Kaumudi Online
Thursday, 26 September 2024 12.38 AM IST

മലക്കപ്പാറ സ്റ്റേഷനിൽ ഇന്ന് മുതൽ ആംബുലൻസ്

Increase Font Size Decrease Font Size Print Page
malakkapara

ചാലക്കുടി: മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് അനുവദിച്ച ആംബുലൻസ് സർവീസ് ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. വൈകീട്ട് 5ന് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ സനീഷ് കുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ്, മുൻ എം.എൽ.എ ബി.ഡി ദേവസി, ജില്ലാ റൂറൽ എസ്.പി. ജി. പൂങ്കുഴലി തുടങ്ങിയവർ സംബന്ധിക്കും. മുൻ എം.എൽ.എയായിരുന്ന ബി.ഡി ദേവസിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് ആംബുലൻസിനായി 14.5 ലക്ഷം രൂപ അനുവദിച്ചത്.

ഇപ്പോഴാണ് നടപടിക്രമം പൂർത്തീകരിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായ മലക്കപ്പാറയിൽ പൊലീസിന് സ്വന്തമായി ആംബുലൻസ് ലഭിക്കുന്നത് ഏറെ ഗുണകരമാകും. ടാറ്റാ എസ്റ്റേറ്റിലെ ആംബുലൻസാണ് ഉപയോഗിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, MALAKKAPARA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.