തൃശൂർ: കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്ന കർഷക പ്രക്ഷോഭത്തിനനുകൂലമായി രാജ്യവ്യാപകമായി രൂപപ്പെട്ടിട്ടുള്ള ജനവികാരം കേന്ദ്ര സർക്കാർ കാണാതെ പോകരുതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോസ് ജോസഫ്, ബെന്നി കക്കാട്, അഡ്വ. മുഹമ്മദ് ഇക്ബാൽ, ഉന്നതാധികാര സമിതി അംഗം എം.ടി. തോമസ് മാസ്റ്റർ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യൂ കാവുങ്കൽ, സെബാസ്റ്റിയൻ ചൂണ്ടൽ, ഡെന്നീസ് കെ. ആന്റണി, ബേബി നെല്ലിക്കുഴി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |