തൃശൂർ: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) നുട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിപ്പാർട്ട്മെന്റും ലോർ ആൻഡ് എഡ് റിസർച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന അന്താരാഷ്ട്ര ഓൺലൈൻ ഗവേഷക ശിൽപ്പശാല 23 മുതൽ ഡിസംബർ 31 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. അദ്ധ്യാപകർ, ഗവേഷകർ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ എന്നിവർക്കാണ് പങ്കെടുക്കാൻ അവസരം. അക്കാഡമിക് റൈറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽസ്, റിസർച്ച് മെത്തഡോളജി, റെഫറൻസ് മാനെജ്മെന്റ്, അക്കാഡമിക് പബ്ലിഷിങ് എന്നീ വിഷയങ്ങളിലാണ് ശിൽപ്പശാല നടക്കുക. നിപ്മറിനെ കൂടാതെ കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ലൈബ്രറിയും സംസ്ഥാനത്തെ 21 കോളേജുകളുമായും സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. 750 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 23ന് മുൻപ് www.nipmr.org.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. മന്ത്രി ഡോ. ആർ. ബിന്ദു നവംബർ 17ന് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |