തൃശൂർ : കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇറ്റ്ഫോക്ക് (അന്താരാഷ്ട്ര നാടകോത്സവം) വിപുലമായ തോതിൽ നടത്താൻ സാധിക്കാത്തതിനാൽ കേരള സംഗീത നാടക അക്കാഡമി ഹോപ്പ് ഫെസ്റ്റ് എന്ന പേരിൽ നാടകോത്സവം സംഘടിക്കുന്നു. അന്തർദ്ദേശീയ, ദേശീയ നിലവാരത്തിലുള്ള 60 മിനിറ്റിൽ താഴെമാത്രം ദൈർഘ്യമുള്ള നാടകങ്ങൾ, ഡിജിറ്റൽ തിയേറ്റർ, സംഗീതം എന്നിവ ഉൾക്കൊള്ളിച്ചാണ് ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 29 മുതൽ 31 വരെയായി കേരള സംഗീത നാടക അക്കാഡമി അങ്കണത്തിൽ വിവിധ വേദികളിലായിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി 19 ഓളം ഹ്രസ്വനാടകം അരങ്ങിലെത്തിക്കും. പാൻഡെമിക് തിയേറ്റർ എന്ന ആശയത്തിലൂന്നിയാണ് ഈ ഹ്രസ്വ നാടകമേള അരങ്ങേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |