തൃശൂർ: കാണാതായ സൈക്കിളിന് പകരം പുതിയത് വാങ്ങിക്കൊടുത്ത് നന്മയുടെ മുഖമായി മണ്ണുത്തി പൊലീസ്. പട്ടാളക്കുന്നിൽ താമസിക്കുന്ന അർഷാദിനാണ് പുതിയ സൈക്കിൾ വാങ്ങി നൽകിയത്. കഴിഞ്ഞ 13ന് മാതാവുമൊത്ത് തൃശൂരിൽ പോകാനായി മണ്ണുത്തി സബ്ബ് വേയിൽ സൈക്കിൾ വെച്ച് ബസിൽ പോയതായിരുന്നു അർഷാദ്.
തിരിച്ചു വന്നപ്പോൾ സൈക്കിൾ കാണാതായി. ഉടനെ മണ്ണുത്തി സ്റ്റേഷനിൽ പരാതി കൊടുത്തു. പൊലീസ് പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസ് പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കുകയായിരുന്നു. പിതാവിന്റെ മരണശേഷം സാമ്പത്തിക പ്രയാസത്തിലായിരുന്നു അർഷാദിന്റെ കുടുംബം.
വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുണ്ടാക്കിയ തുക കൊണ്ടാണ് മാതാവ്, ആറ് മാസം മുമ്പ് പുതിയ സൈക്കിൾ വാങ്ങിക്കൊടുത്തത്. മുക്കാട്ടുക്കര ബത്ലഹേം സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അർഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |