തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗോപൂജ നടത്തി. ക്ഷേത്ര മേൽശാന്തിമാരായ കൊറ്റംപിള്ളി നാരായണൻ നമ്പൂതിരി, അണിമംഗലം രാമൻ നമ്പൂതിരി, കീഴ്ശാന്തി ഗണേഷ് ഭട്ട് എന്നിവർ പൂജയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രം ഗോശാലയിലുള്ള എല്ലാ ഗോക്കളെയും പൂജിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഗോക്കളെ കുളിച്ചു കുറി തൊട്ട് ഹാരമണിയിച്ചാണ് പൂജയ്ക്ക് കൊണ്ടുവന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അസിസ്റ്റന്റ് കമ്മിഷണർ വി.എൻ.സ്വപ്ന, ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, ജീവധനം മാനേജർ ഇ.ഡി.അഖിൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |