SignIn
Kerala Kaumudi Online
Wednesday, 25 September 2024 6.53 PM IST

തിരുവില്വാമല നിറമാല 22ന്

Increase Font Size Decrease Font Size Print Page
1

തിരുവില്വാമല: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം കന്നിമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയായ സെപ്തംബർ 22ന് നടക്കും. താമരല കൊണ്ടുള്ള അലങ്കാരമാണ് തിരുവില്വാമല നിറമാലയുടെ സവിശേഷത.

കൂടാതെ ക്ഷേത്രത്തിനു ചുറ്റും പുഷ്പാലങ്കാരങ്ങളും കുലവാഴകളും കൊണ്ട് അലങ്കരിക്കും. വാദ്യകലാകാരൻമാരുടെ പ്രകടനങ്ങൾ ഭഗവാന് സമർപ്പിച്ചും ആന ഉടമസ്ഥർ ആനകളെ എഴുന്നെള്ളിച്ചും മലയാളത്തിലെ പുതിയ ഉത്സവ വർഷത്തിന് തുടക്കം കുറിക്കുന്നതാണ് തിരുവില്വാമല നിറമാല. കൊവിഡ് മഹാമാരിയുടെ ആശങ്കകൾ അകന്ന് പുതിയ ഉത്സവകാലത്തെ വരവേൽക്കാൻ വില്വാദ്രിനാഥന്റ തട്ടകവും ഒരുങ്ങിക്കഴിഞ്ഞു.

പ്രഗത്ഭരായ കലാകാരൻമാരും പ്രശസ്തരായ ആനകളും നിറമാലയ്ക്ക് അണിനിരക്കും. തിരുവില്വാമല ദേവസ്വം നേരിട്ടാണ് ഇത്തവണ നിറമാല മഹോത്സവം നടത്തുന്നത്. ഭക്ത ജനങ്ങൾക്ക് സുഗമമായ ദർശനത്തിനായി പ്രത്യേകം വഴിപാട് കൗണ്ടറുകളും ഏർപ്പെടുത്തും. വഴിപാടായി വരുന്ന ആനകളുടെ ഉടമകൾ ആവശ്യമായ എല്ലാ രേഖകളും കരുതുകയും ക്രമീകരണങ്ങൾ മുൻകൂട്ടി തിരുവില്വാമല ദേവസ്വത്തിൽ ഫോൺ മുഖേനയെങ്കിലും ബന്ധപ്പെടണമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.