തൃശൂർ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടർ ഹരിത വി.കുമാർ ബൂത്ത് ലെവൽ ഓഫീസർ വി.ടി.ദീപയ്ക്ക് വോട്ടർപ്പട്ടിക കൈമാറി ജില്ലാതല പ്രസിദ്ധീകരണം നിർവഹിച്ചു.
2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ വോട്ടർമാർ 25,38,802, സ്ത്രീ വോട്ടർമാർ 13,22,685. പുരുഷ വോട്ടർമാർ 12,16,075, ഭിന്നലിംഗ വോട്ടർമാർ 42. ജനസംഖ്യയുടെ 76 ശതമാനം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വോട്ടർമാരുള്ളത് മണലൂരും കുറവ് കയ്പ്പമംഗലത്തുമാണ്. 2022 നവംബർ ഒൻപതിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മരണമടഞ്ഞവർ, സ്ഥലം മാറിപ്പോയവർ, സ്ഥലത്തില്ലാത്തവർ, ഇരട്ടിപ്പ് വന്നിട്ടുള്ളവർ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 49,947 പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. പുതിയ 7193 പെരെ ഉൾപ്പെടുത്തി. 15,31,555 പേർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ കരട് അന്തിമ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇലക്ടറൽ രജിസ്ട്രാർ ഓഫീസറുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ കോപ്പി സൗജന്യമായി കൈപ്പറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |