കൊടുങ്ങല്ലൂർ: തീരദേശത്ത് നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ബസ് റൂട്ട് ലക്ഷ്യം കണ്ടത്. ഇന്ന് രാവിലെ മുതൽ ബസ് സർവീസ് ആരംഭിക്കും. കയ്പമംഗലം മണ്ഡലത്തിൽ നിന്നും നിലവിൽ മൂന്നും നാലും ബസുകൾ മാറി കയറിയാണ് രോഗികൾ മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. ദിവസവും അഴീക്കോട് ജെട്ടിയിൽ നിന്ന് രാവിലെ ആറിന് പുറപ്പെട്ട് കയ്പമംഗലം മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് വാടാനപ്പിള്ളി വഴി മെഡിക്കൽ കോളേജിലേക്ക് ബസ് എത്തിച്ചേരുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |