SignIn
Kerala Kaumudi Online
Saturday, 20 April 2024 1.42 AM IST

കോഴിഫാമിനെതിരെ നടപടി വേണം : മനുഷ്യാവകാശ കമ്മിഷൻ

kozhifarm

തൃശൂർ : ആളൂർ പഞ്ചായത്ത് മസ്ജിദ് റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോഴിഫാം 15 ദിവസത്തിനകം നിയമാനുസൃതമായ ലൈസൻസ് വാങ്ങി മറ്റൊരു സ്ഥലത്ത് പ്രവർത്തനം ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇല്ലെങ്കിൽ കോഴിഫാം അടച്ചുപൂട്ടണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഫാം പ്രവർത്തിക്കുന്ന സ്ഥലത്ത് പരിസരവാസികൾക്ക് ശല്യമുണ്ടാകുന്ന തരത്തിൽ മരങ്ങളുണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് മുറിച്ചു നീക്കി പഞ്ചായത്ത് കുളം മാലിന്യമുക്തമാക്കണമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ആളൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.
കോഴിഫാമിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധത്തിനെതിരെ തുമ്പൂർ സേന റോഡ് സ്വദേശി തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കോഴിഫാം നടത്തുന്നയാളോട് ലൈസൻസ് വാങ്ങാൻ നിർദ്ദേശം നൽകിയിട്ടും വാങ്ങിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KOZHIFARM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.