കൊടുങ്ങല്ലൂർ: സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പ് പ്രവീൺ റാണയ്ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലും കേസ്. കോതപറമ്പ് ജെ.ടി.എസിന് സമീപം താമസിക്കുന്ന ഗീത കൃഷ്ണയാണ് റാണയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. 20 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. 28 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ പലിശ ഇനത്തിൽ എട്ട് ലക്ഷം തിരിച്ചു കിട്ടിയതായി പറയുന്നു. സമാനമായ തട്ടിപ്പിന് കൊടുങ്ങല്ലൂരിൽ രണ്ട് പേരും കൂടി ഇരയായതായി പൊലീസിൽ പരാതിയെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |