ചരിത്ര വിജയം നേടിയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയമിച്ചത്. മ സ്‌കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കി അധികചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ മസ്കുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ബഹിരാകാശ യാത്രയുടെ മുഖം തന്നെ മാറ്റിയ മസ്കിലൂടെ ലോകത്തെ യാത്രാവേഗം തന്നെ മാറ്റുന്ന പദ്ധതിയാണ് നടപ്പാക്കാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രാജ്യങ്ങൾക്കിടയിലുള്ള യാത്രാസമയത്തിലടക്കം അദ്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാകുക.
മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിലൂടെ ലോകത്തെ ഏറ്റവും ശക്തവും അതിവേഗതയുമുള്ള ഭൂഖണ്ഡാന്തര യാത്ര സാദ്ധ്യമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും. നിലവിൽ ഇന്ത്യ - അമേരിക്ക യാത്രയ്ക്ക് 22 മണിക്കൂർ മുതൽ 38 മണിക്കൂർ വരെ സമയമാണ് എടുക്കുക. എന്നാൽ അരമണിക്കൂറിനുള്ളിൽ അമേരിക്കയിൽ എത്താവുന്ന രീതിയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 1000 യാത്രക്കാരെ വരെ കൊണ്ടുപോകാൻ സ്റ്റാർഷിപ്പിന് കഴിയും. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര.
Under Trump's FAA, @SpaceX could even get Starship Earth to Earth approved in a few years — Taking people from any city to any other city on Earth in under one hour. pic.twitter.com/vgYAzg8oaB
— ALEX (@ajtourville) November 6, 2024
ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും എന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ലോസ് എഞ്ചൽസിൽ നിന്ന് ടൊറന്റോയിലേക്ക് 24 മിനിട്ടിലും ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് 29 മിനിട്ടിലും ഡൽഹിയിൽ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിട്ടിലും എത്തിച്ചേരാം. ഈ ആശയം സോഷ്യൽ മീഡിയയിൽ വൻചർച്ചയ്ക്ക് തുടക്കമിട്ടു, രണ്ടാം ട്രംപ് സർക്കാർ ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടുമെന്ന് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു. ഇത് ഇപ്പോൾ സാദ്ധ്യമാണെന്ന് മസ്ക് പോസ്റ്റിന് പ്രതികരണം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |