SignIn
Kerala Kaumudi Online
Saturday, 27 April 2024 7.26 AM IST

മലയാളികൾക്ക് നന്ദി പറഞ്ഞ് അർജന്റീന, കുട്ടികൾക്ക് പരിശീലനം നൽകും

argentina
കേരളാഹൗസിലെത്തിയ അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറിന് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ ഉപഹാരം നൽകുന്നു

ന്യൂഡൽഹി: ലോകകപ്പ് ഫുട‌്ബോൾ ‌ടൂർണമെന്റിൽ നൽകിയ പിന്തുണയ്‌ക്ക് മലയാളികളോട് ഔദ്യോഗികമായി നന്ദി പറഞ്ഞ് അർജന്റീന. അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ ഡൽഹി കേരളാഹൗസിലെത്തിയാണ് നന്ദി അറിയിച്ചത്. കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ താത്പര്യമുണ്ടെന്നും ഉടൻ അർജന്റീനൻ അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുഴുവൻ അർജന്റീനയ്‌ക്കും ലയണൽ മെസിക്കും ആരാധകരുണ്ടെങ്കിലും മലയാളികളുടെ പിന്തുണയ്‌ക്ക് പ്രത്യേകതയുണ്ടെന്ന്

സെനില്ലിയനി ചൂണ്ടിക്കാട്ടി. ഫുട്ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലും കേരളവുമായുള്ള സഹകരണ സാദ്ധ്യതകൾ പരിശോധിക്കും. റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനിന്റെ നേതൃത്വത്തിൽ കേരളഹൗസിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. കൺട്രോളർ സി.എ അമീർ, ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.


ലോകകപ്പ് ഫൈനൽ ദിവസത്തെ മലയാളികളുടെ ആഹ്ലാദ പ്രകടനവും മറ്റും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, ARGENTINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.