തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 2021ലും മികച്ച നേട്ടവുമായി അമൃത ഐ.എ.എസ് അക്കാഡമി. 21-ാം റാങ്ക് നേടിയ ദിലീപ് കെ.കൈനിക്കര അടക്കം എട്ടുപേർ അക്കാഡമിയിൽ നിന്ന് അഖിലേന്ത്യാതലത്തിൽ ആദ്യ 100 റാങ്കിൽ ഇടംപിടിച്ചു.
കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച റാങ്കാണ് ദിലീപ് സ്വന്തമാക്കിയത്. വി.അവിനാഷ് (31), അഞ്ജലി സ്ത്രോത്രിയ (46), സി.എസ്.രമ്യ (46), ദിവ്യാൻഷ് സിംഗ് (49), ഒ.വി.ആൽഫ്രഡ് (57), നാരായൺ അമിത് (70), ദീപേഷ് കുമാരി (93) എന്നിവരാണ് ആദ്യ 100 റാങ്കിൽ ഇടംപിടിച്ച മറ്റുള്ളവർ. ഇവർക്ക് പുറമേ അക്കാഡമിയിൽ നിന്നുള്ള 5 പേർ ആദ്യ 200ലും ഇടംനേടി. അക്കാഡമിയിൽ നിന്നുള്ള 32 പേരാണ് ഇക്കുറി സിവിൽ സർവീസ് യോഗ്യത നേടിയത്.
ഉന്നത വിജയത്തിനായുള്ള വിദ്യാർത്ഥികളുടെ നിരന്തര പരിശ്രമമാണ് ഈ വർഷത്തെ മികച്ച വിജയത്തിന് പിന്നിലെന്ന് അമൃത ഐ.എ.എസ് അക്കാഡമി ഡയറക്ടർ വിശ്വനാഥാമൃത ചൈതന്യ പറഞ്ഞു. 2015ൽ സ്ഥാപിതമായ അക്കാഡമിയിൽ നിന്ന് ഇതുവരെ 164 പേർ സിവിൽ സർവീസ് യോഗ്യത നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |