കണ്ണൂർ :പ്രമുഖ ഡിജിറ്റൽ ഉത്പന്ന ശൃംഖലയായ മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചർ കണ്ണൂർ താണയിൽ പ്രവർത്തനമാരംഭിച്ചു. അഞ്ച് നിലകളിലായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമുകളിലൊന്നായ കണ്ണൂർ മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാതാരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ ഷാജിയും ചേർന്ന് നിർവഹിച്ചു. കണ്ണൂർ- കോഴിക്കോട് റോഡിൽ താണയിൽ ക്രിസ്റ്റൽ പ്ലാസ ബിൽഡിംഗിലാണ് ഷോറൂം. കേരളം ഇതുവരെ കാണാത്ത ഡിജിറ്റൽ ഷോപ്പിംഗ് അനുഭവമാണ് മൈജി ഫ്യൂച്ചർ കണ്ണൂരിന് സമ്മാനിക്കുന്നത് .
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മൊബൈൽ ഫോൺ, ടാബ്ലൈറ്റ് , ലാപ്ടോപ്പ്, ഡിജിറ്റൽ അക്സെസറീസ് എന്നിവ ഗ്രൗണ്ട് ഫ്ളോറിലും കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമായ ഡിജിറ്റൽ ഗെയിമുകൾ എക്സ്പീരിയൻസ് ചെയ്യാവുന്ന ഗെയിമിംഗ് എക്സ്പീരിയൻസ് ലോഞ്ച്, നവീനമായ ഹോം ഓട്ടോമേഷൻ ലോഞ്ച്, റെഫ്രിജറേറ്റർസ്, ഫ്രീസെർസ്, കൂളേഴ്സ് എന്നിവ ഫസ്റ്റ് ഫ്ളോറിലും വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, എ.സി , ചിമ്മിണി, ഹോബ് എന്നിവ രണ്ടാം നിലയിലും ക്രമീകരിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |