കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പ്രഷ്യസ് മെറ്റൽ വിഭാഗമായ മുത്തൂറ്റ് എക്സിമിന്റെ കോഴിക്കോട് ശാഖ തുറന്ന് പ്രവർത്തനം വിപുലീകരിക്കുന്നു. മുത്തൂറ്റ് എക്സിമിന്റെ ഇന്ത്യയിലെ 43-ാമത് ഗോൾഡ് പോയിന്റ് സെന്ററും കേരളത്തിലെ നാലാമത്തെ ശാഖയുമാണ്. കോഴിക്കോട് നിവാസികൾ ഉപയോഗിച്ചതും പഴയതുമായ സ്വർണം വിൽക്കുമ്പോൾ വിദഗ്ദ്ധർ സുതാര്യമായി മൂല്യനിർണയം നടത്തി യഥാർത്ഥ വില ലഭ്യമാക്കുമെന്ന് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്‌സിമിന്റെ മാനേജിംഗ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. 10,000 രൂപ വരെയുള്ള സ്വർണത്തിന് ഉപഭോക്താക്കൾക്ക് ഉടനടി പണം ലഭ്യമാക്കും. ഉയർന്ന ഇടപാടുകൾ ഐ.എം.പി.എസ്, നെഫ്‌റ്റ് അല്ലെങ്കിൽ ആർ.ടി.ജി.എസ് വഴി സുരക്ഷിതമായി നടത്തും. സുതാര്യത, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നി മൂല്യങ്ങൾ ഉറപ്പാക്കി സമയബന്ധിതമായി പണലഭ്യതയും സാമ്പത്തിക സഹായവും സുഗമമാക്കുന്ന സേവനങ്ങൾ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് എക്‌സിം സി.ഇ.ഒ കെയൂർ ഷാ പറഞ്ഞു.
2015ൽ കോയമ്പത്തൂരിൽ ആദ്യത്തെ ഗോൾഡ് പോയിന്റ് സെന്റർ ആരംഭിച്ചതിനുശേഷം മുംബയ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹുബ്ബള്ളി, നാഗ്‌പൂർ, ബരാസത്, തിരുനെൽവേലി, ഗുണ്ടൂർ, വാറങ്കൽ, ദാവൻഗെരെ, ഭുവനേശ്വർ, കലബുറഗി , തൃശൂർ, ലഖ്നൗ, പഞ്ചാബ്, വെല്ലൂർ , ഫരീദാബാദ് , താംബരംഎന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |