കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസത്തിൽ മികച്ച ബിസിനസ് പ്രവർത്തനനേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊത്തം വായ്പകൾ മുൻവർഷത്തെ 80,426 കോടി രൂപയിൽ നിന്ന് 9.97 ശതമാനം ഉയർന്ന് 88,447 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളർന്നു. റീട്ടെയിൽ നിക്ഷേപം 7.44 ശതമാനം ഉയർന്ന് 1.05 ലക്ഷം കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം(കാസാ) 3.17 ശതമാനം ഉയർന്ന് 33,730 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |