ലാഭ പാതയിൽ 24 സ്ഥാപനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തന ലാഭവുമായി തിളക്കം വർദ്ധിപ്പിക്കുന്നു. വ്യവസായ വകുപ്പിന് കീഴിലെ ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി വർദ്ധിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുൻവർഷം 76.16 കോടിയുടെ നഷ്ടമായിരുന്നു. മൊത്തം വാർഷിക വിറ്റുവരവ് 4,419 കോടിയിൽ നിന്ന് 5119.18 കോടി രൂപയായി ഉയർന്നു. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയുമാണ് മികച്ച പ്രകടനം നടത്തിയത്. കിൻഫ്ര 88.41 കോടിയുടെ വരുമാനവും 7.19 കോടിയുടെ ലാഭവും നേടി. കെ.എസ്.ഐ.ഡി.സിയുടെ ലാഭം 61.81 കോടി രൂപയാണ്.
റെക്കാഡ് നേട്ടവുമായി കെൽട്രോൺ
രൂപീകരണത്തിന്റെ 50ാം വർഷത്തിൽ കെൽട്രോൺ 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രം സൃഷ്‌ടിച്ചു. 50.54 കോടിയുടെ പ്രവർത്തന ലാഭം. 107. 67 കോടിയുടെ പ്രവർത്ത ലാഭവുമായി ചവറ കെ.എം.എം.എൽ മുൻനിരയിലെത്തി. ടി.സി.സി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി എന്നിവ നഷ്ടം നികത്തി ലാഭത്തിലായി.
മികവ് നേടിയവർ
ഇലക്ട്രോ സിറാമിക്സ്, കെ. എസ്.ഐ. ഇ, കെൽട്രോൺ കംപോണന്റ്സ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ്, കയർ കോർപ്പറേഷൻ, ടി. സി. സി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ്, സ്റ്റീൽ ഇൻഡസ്ട്രീസ്, ക്ലേയ്സ് ആൻഡ് സിറാമിക്സ്, കെ.എസ്.ഡി.പി, ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ, എഫ്. ഐ.ടി, കാഷ്യൂ ബോർഡ്, ഫോം മാറ്റിംഗ്സ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്, കയർ മെഷിനറി മാനുഫാക്ചറിംഗ്
ബിസിനസ് പ്ലാൻ, ധാരണാപത്രം എന്നിവ ആവിഷ്‌കരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രൊഫഷണലിസം കൊണ്ടുവന്നതാണ് നേട്ടമായത്
മന്ത്രി പി. രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |