കോഴിക്കോട്: ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി മൈജി അവതരിപ്പിക്കുന്ന ബമ്പർ സെയിലിനൊപ്പം മൈജി രാപ്പകൽ സെയിൽ ഇന്നും നാളെയും എല്ലാ മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. സെയിലിന്റെ ഭാഗമായി പരമാവധി 80 ശതമാനം വരെ ഡിസ്‌കൗണ്ടാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ രാത്രി 12 മണി വരെ ആയിരിക്കും ഷോറൂം പ്രവർത്തിക്കുന്നത്. സാധാരണ പ്രവൃത്തി സമയത്ത് ഷോപ്പിംഗ് ചെയ്യാൻ കഴിയാത്തവർക്കായാണ് രാത്രി 12 വരെ ഷോപ്പിംഗ് ദീർഘിപ്പിച്ചത്.
രാപ്പകൽ സെയിലിനൊപ്പം മൈജി വിഷു ബമ്പർ വിൽപ്പന ഏപ്രിൽ 20 വരെ എല്ലാ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പർച്ചേസുകളിലും സുനിശ്ചിത സമ്മാനങ്ങളോ ഡിസ്‌കൗണ്ടോ ലഭ്യമാകുന്ന വിഷു ബമ്പറിൽ 10 ലക്ഷം രൂപയാണ് സമ്മാനം. അഞ്ച് ലക്ഷം രൂപ വീതം രണ്ട് പേർക്ക് ഒന്നാം സമ്മാനം ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം രണ്ടുപേർക്ക് രണ്ടാം സമ്മാനം ലഭിക്കുമ്പോൾ മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. പ്രൊഡക്ട് ഓഫറുകൾ ഏപ്രിൽ 13 വരെ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മെയ് മൂന്നിനാണ് നറുക്കെടുപ്പ്. ഫിനാൻസ് പർച്ചേസുകളിൽ 25,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 5,000 രൂപ മുതലുള്ള പർച്ചേസുകളിൽ സമ്മാനക്കൂപ്പൺ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |