തിരുവനന്തപുരം: കെ.എഫ്.സി.കഴിഞ്ഞ സാമ്പത്തികവർഷത്തെ ലാഭവിഹിതമായി 36.01കോടി സർക്കാരിന് കൈമാറി. കെ.എഫ്.സി.ചെയർമാൻ കൂടിയായ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുക ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കെ.എഫ്.സി. ഈ വർഷം കാഴ്ചവെച്ചത്.
2024-25 സാമ്പത്തിക വർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണ്. തൊട്ട് മുൻപത്തെ വർഷത്തെക്കാൾ 32.56% അധികമാണിത്. വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി 2.88% ൽ നിന്ന് 2.67% ആയി കുറഞ്ഞു.
കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ,എക്സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ജനറൽ മാനേജർമാരായ രഞ്ജിത് കുമാർ ഇ.ആർ, അജിത് കുമാർ കേശവൻ, ഫിനാൻസ് കൺട്രോളർ കെ.സോയ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |