കോഴിക്കോട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തെ അതിജീവിച്ച കുട്ടികൾക്കായി മലബാർ ഗ്രൂപ്പ് രൂപം നൽകിയ 'ഉയിർപ്പ് "പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് മാനേജ്മെന്റും ജീവനക്കാരും. ടി.സിദ്ദീഖ് എം.എൽ.എയുടെ 'എം.എൽ.എ കെയർ ' പദ്ധതിയുമായി സഹകരിച്ചാണ് 'ഉയിർപ്പ്' പദ്ധതി നടപ്പാക്കുന്നത്.
എം.പി പ്രിയങ്കാ ഗാന്ധിയാണ് 'ഉയിർപ്പ്' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ 143 വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.
ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിന് തിരിച്ചുനൽകാനുള്ള ബാധ്യതയുണ്ട്. അതാണ് മലബാർ ഗ്രൂപ്പ് നിറവേറ്റുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |