ലസ്റ്റർ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (ഡബ്ല്യുസിഎൽ) മത്സരത്തിനിടെ ഒരു ഓവറിൽ 18 പന്ത് എറിഞ്ഞ് നാണം കെട്ട് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജോൺ ഹേസ്റ്റിംഗ്‌സ്. ചൊവ്വാഴ്ച നടന്ന മത്സരത്തിലായിരുന്നു വിചിത്രമായ ഓവർ. 75 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാൻ 55/0 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഹേസ്റ്റിംഗ്‌സ് പന്തെറിഞ്ഞത്.
12 വൈഡും ഒരു നോ-ബോളുമാണ് ഹേസ്റ്റിംഗ്‌സ് എറിഞ്ഞത്. ഒടുവിൽ അദ്ദേഹത്തിന്റെ ഓവർ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പാകിസ്ഥാൻ മത്സരം വിജയിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണം കെട്ട ഓവറായിട്ടാണ് ക്രിക്കറ്റ് ലോകം ഹേസ്റ്റിംഗ്‌സിന്റെ ഓവറിനെ വിശേഷിപ്പിച്ചത്.
അതേസമയം നാളെ നടക്കാനിരുന്ന സെമിഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടാനിരിക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിച്ചതിനാൽ പാകിസ്ഥാൻ നേരിട്ട് ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലിൽ ഇടം പിടിക്കാൻ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ കളിക്കാരുടെയും ടൂർണമെന്റ് സ്പോൺസറുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ലീഗ് ഘട്ട മത്സരം ഔദ്യോഗികമായി റദ്ദാക്കിയത്.
Mind-boggling 18-ball over by Australian John Hastings, with 12 wides and a no-ball! 🥴pic.twitter.com/CEDGQ0LTOs
— Satish Acharya (@satishacharya) July 30, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |