കൊച്ചി: നടപ്പുവർഷത്തെ ദുബായ് ഇൻഡി ഫിലിം ഫെസ്റ്റിവലിൽ 'മെയ്ഡ് ഇൻ' മികച്ച ഏഷ്യൻ ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് ദേശീയ, അന്തർദേശീയ അവാർഡുകളാണ് മെയ്ഡ് ഇൻ ഷോർട്ട് ഫിലിമിന് ലഭിച്ചത്.
കച്ചവട താൽപര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വ ചിത്രമാണ് മെയ്ഡ് ഇൻ. അന്താരാഷ്ട്ര യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.
എൽ.കെ. പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് മെയ്ഡ് ഇൻ എന്ന ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |